ഗാരേജിൽ ഉറങ്ങിക്കിടന്ന യുവാവിനെ ജീവനോടെ ചുട്ടുകൊന്നു; സംഭവം ബംഗ്ലാദേശിൽ

കൊല്ലപ്പെട്ട ചഞ്ചൽ ചന്ദ്ര ഭൗമിക്
ധാക്ക: ഗാരേജിൽ ഉറങ്ങി കിടന്ന യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് ഹിന്ദു സമുദായംഗമായ ഒരു യുവാവ് കൂടി കൊല്ലപ്പെടുന്നത്.
ബംഗ്ലാദേശിലെ നർസിംഗ്ഡി പട്ടണത്തിലാണു സംഭവം. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്ര ഭൗമിക് ആണ് (23) കൊല്ലപ്പെട്ടത്. ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻപോയ യുവാവിനെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗാരേജിന് തീയിട്ടതോടെ അകപ്പെട്ടുപോയ യുവാവ് അകത്ത് പൊള്ളലേറ്റ് മരിച്ചു.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നു നാട്ടുകാരും ദൃക്‌സാക്ഷികളും ആരോപിച്ചു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.










0 comments