print edition ഇറ്റലിയിൽ അപൂർവ ചിത്രങ്ങൾ മോഷണം പോയി

മിലാൻ: ഇറ്റലിയിലെ ഫെറാഗോസ്റ്റോ ആഘോഷത്തിനിടെ സിസിലിയിലെ മുമേ റീജിയണൽ മ്യൂസിയത്തിൽനിന്ന് ചിത്രകാരൻ അന്റോണെല്ലോ ഡ മെസീനയുടെ നാല് അപൂർവ്വ കലാസൃഷ്ടികൾ മോഷണം പോയി. ശനി രാത്രി സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ചാണ് കവർച്ച. 1473-ലെ സാൻ ഗ്രിഗോറിയോ പോളിപ്റ്റിക് പരമ്പരയിലെ തടിയിലുള്ള കാൻവാസിലെ മൂന്ന് ചിതങ്ങ്രളും കന്യാമറിയത്തിന്റെയും ക്രിസ്തുവിന്റെയും ചിത്രം കൊത്തിയ ഇരുവശങ്ങളുള്ള കാൻവാസുമാണ് നഷ്ടപ്പെട്ടത്. മ്യൂസിയം അടച്ചിട്ടു.








0 comments