print edition എഐ അതിവേഗം ആശങ്കാജനകം: ആന്ത്രോപിക് സിഇഒ

ഡാരിയോ അമോദി | Photo Credit: X/Dario Amodei
ന്യൂയോർക്ക് : നിർമിതബുദ്ധി (എഐ) വ്യവസായത്തിന്റെ അതിവേഗ വികസനം മന്ദഗതിയിലാക്കണമെന്ന് എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോദി. പൂർണ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ വികസനം വേഗത്തിലാക്കാവൂ. അല്ലെങ്കിൽ പന്ത്രണ്ട് മാസത്തിനുള്ളിൽ മുഴുവൻ ഇന്റർനെറ്റും നിയന്ത്രിക്കാൻ കഴിയുന്ന ശേഷിയിലേക്ക് എഐ മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മോഡലുകൾ അതിവേഗം കൈവരിക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ വർഷംകൂടി കിട്ടിയാൽ അപകടസാധ്യത കുറയ്ക്കാനാകും. അപകടസാധ്യതകൾ ഒഴിവാക്കാൻ എഐ കമ്പനികളിൽ പരിശോധന നടത്താൻ പുറത്തുനിന്നുള്ള സുരക്ഷാ വിദഗ്ധർക്ക് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ ആശങ്ക ഉയർത്തി ആന്ത്രോപിക്കിലെ ചില ജീവനക്കാർ അടുത്തിടെ രാജിവച്ചിരുന്നു.










0 comments