print edition ബഹിരാകാശത്ത് പരീക്ഷണങ്ങൾ ആരംഭിച്ച് അനിൽ മേനോൻ

ഇന്ത്യൻ വംശജനായ അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ലൈഫ് സയൻസ് ലാബിൽ. നാസയുടെ ജെസിക്ക മിർ സമീപം
ഫ്‌ളോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ലൈഫ് സയൻസ് ലാബിൽ അനിൽ മേനോൻ പരീക്ഷണങ്ങൾ ആരംഭിച്ചു. ഐവി ഫ്‌ളൂയിഡ് നിർമാണത്തിനുള്ള പരീക്ഷണങ്ങൾക്കാണ് തുടക്കമിട്ടത്. ഇതിന്റെ ആശയം ലളിതമാണെങ്കിലും പ്രാവർത്തികമാക്കാൻ പ്രയാസമേറിയതാണെന്ന് അനിൽ സാമൂഹ്യമാധ്യമത്തിൽ പ്രതികരിച്ചു. ഒരു ഡോക്ടർ എന്ന നിലയിൽ, ഈ പരീക്ഷണം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അനിൽ പറയുന്നു.
നിലയത്തിലെ ജലം ശുദ്ധീകരിച്ചാണ് ഫ്‌ളൂയിഡ് തയ്യാറാക്കുന്നത്. ദീർഘദൂര ബഹിരാകാശ, ഗോളാന്തരയാത്രകളിൽ ഐവി ഫ്‌ളൂയിഡിന്റെ പ്രാധാന്യം ഏറെയാണ്. നിലയത്തിൽ തുടരുന്ന ഫിസിയോളജിസ്‌റ്റും മറൈൻ ബയോളജിസ്‌റ്റുമായ ജെസിക്ക മിർ ലാബിന്റെ പ്രവർത്തനങ്ങൾ അനിലിന് വിശദീകരിച്ചു. ഇന്ത്യൻ വംശജനായ അനിലടക്കം മൂന്നുപേർ ബുധനാഴ്‌ചയാണ് നിലയത്തിലെത്തിയത്. അനിലിന്റെ അച്ഛൻ ശങ്കരമേനോൻ ഒറ്റപ്പാലം സ്വദേശിയാണ്.











0 comments