ad
Deshabhimani

‌സാധാരണക്കാരായിരിക്കും "ആദ്യം കഷ്ടപ്പെടേണ്ടി വരിക" : ട്രംപിന്റെ ഭീഷണിക്കെതിരെ ആംനെസ്റ്റി

AMNESTY
വെബ് ഡെസ്ക്

Published on Apr 05, 2026, 09:04 PM | 1 min read

ലണ്ടൺ: ഇറാനിയൻ പാലങ്ങളും വൈദ്യുത നിലയങ്ങളും നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണികളെക്കെതിരെ പ്രതികരിച്ച് ആംനസ്റ്റി ഇന്റർനാഷണൽ മേധാവി ആഗ്നസ് കല്ലമാർഡ്. സാധാരണക്കാരായിരിക്കും "ആദ്യം കഷ്ടപ്പെടേണ്ടി വരിക" എന്ന് അവർ ഊന്നിപ്പറയുന്നു."ചൂടില്ല, വൈദ്യുതിയില്ല, വെള്ളമില്ല, നീങ്ങാനോ ഓടിപ്പോകാനോ ഉള്ള ശേഷിയില്ല, അവരുടെ ജീവിക്കാനുള്ള അവകാശത്തിന് അർത്ഥമാക്കുന്നതാണിതെതെല്ലാം," കാലാമാർഡ് എക്‌സിൽ എഴുതി.


ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുനേരെ പ്രകോപനപരമായ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണിപ്പെടുത്തി. വരാനിരിക്കുന്ന തിങ്കളാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാൻ "നരകതുല്യമായ" പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.ഇതിനെതിരെയാണ് ഇപ്പോൾ ആഗ്നസ് കല്ലമാർഡ് പ്രതികരിച്ചിരിക്കുന്നത്





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home