ad
Deshabhimani

മിയാമിയിൽ കാർഗോ വിമാനം തകർന്നു; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്

Plane

അപകടത്തിൽപ്പെട്ട വിമാനം| Photo:Getty Images

വെബ് ഡെസ്ക്

Published on Sep 07, 2026, 06:31 AM | 1 min read

മിയാമി : യുഎസിലെ മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ ആമസോൺ പ്രൈം എയറിന്റെ കാർഗോ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തകർന്നു. അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പൈലറ്റുമാർ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫ്ലൈറ്റ് 7598 ബോയിങ് 767-300 വിമാനമാണ് അപകടത്തിൽപ്പെട്ടത്.


പോർട്ടോ റിക്കോയിലെ സാൻ ജുആനിൽ നിന്ന് എത്തിയ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നി മാറി എയർപോർട്ട് അതിർത്തിയിലെ മതിൽ തകർത്ത് സമീപത്തെ റോഡിലേക്കും പാർക്കിംഗ് ഏരിയയിലേക്കും ഇടിച്ചുകയറുകയായിരുന്നു. നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. വാഹനങ്ങളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.


അപകടത്തെ തുടർന്ന് എയർപോർട്ടിലെ എല്ലാ റൺവേകളും താത്കാലികമായി അടച്ചിടുകയും വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home