ad
Deshabhimani

വീണ്ടും കൂട്ടപിരിച്ചുവിടൽ; 14,000 ജീവനക്കാരെ കൂടി ഒഴിവാക്കാന്‍ ആമസോൺ പദ്ധതി

amazon web service
വെബ് ഡെസ്ക്

Published on Jan 23, 2026, 08:26 AM | 1 min read

വാഷിങ്ടൺ ഡി സി: രണ്ടാം റൗണ്ട് പിരിച്ചുവിടലിനൊരുങ്ങി ആമസോൺ. അടുത്ത ആഴ്ചയോടെ 14,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനാണ് നീക്കം. കോർപറേറ്റ് വിഭാഗത്തിലെ 30,000 ജീവനക്കാരെ കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ ഒക്ടോബറിൽ കമ്പനി 14,000 വൈറ്റ് കോളർ ജോലികൾ വെട്ടിക്കുറച്ചിരുന്നു. ഇത്തവണയും ഏകദേശം അത്രതന്നെ ജീവനക്കാരെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ചയോടെ നടപടികൾ ആരംഭിച്ചേക്കാം. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ആമസോൺ വക്താക്കൾ തയ്യാറായില്ല.


ആമസോൺ വെബ് സർവീസസ്, റീട്ടെയിൽ, പ്രൈം വീഡിയോ, ഹ്യൂമൻ റിസോഴ്‌സ് എന്നീ വിഭാഗങ്ങളിലെ ജോലികളെയാകും ഇത് പ്രധാനമായും ബാധിക്കുക.


ഒക്ടോബറിലെ പിരിച്ചുവിടലിന് കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയാണെന്ന് കമ്പനി നേരത്തെ ഒരു കത്തിൽ സൂചിപ്പിച്ചിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home