ad
Deshabhimani

ആമസോൺ ക്ലൗഡ് സർവീസ് പണിമുടക്കി; സ്‌നാപ്ചാറ്റ്, പ്രൈം വീഡിയോ ഉൾപ്പെടെ നിലച്ചു

amazon web service
വെബ് ഡെസ്ക്

Published on Oct 20, 2025, 04:34 PM | 1 min read

വാഷിങ്ടൺ: ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവീസസിൽ (എഡബ്ല്യുഎസ്) തകരാർ. തിങ്കളാഴ്ച തടസങ്ങൾ നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്‌സൈറ്റുകളും ആപ്പുകളും ആക്‌സസ് ചെയ്യാൻ പാടുപെട്ടു. ഫോർട്ട്‌നൈറ്റ്, സ്‌നാപ്ചാറ്റ്, റോബിൻഹുഡ്, കോയിൻബേസ്, റോബ്‌ലോക്സ്, വെൻമോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതിക തകരാർ ബാധിച്ചു.


ഔട്ട്‌ജേജ് ട്രാക്കർ ഡൗൺഡിറ്റക്ടറിന്റെ കണക്കനുസരിച്ച് പ്രാദേശിക സമയം പുലർച്ചെ 3.44 ഓടെ 5,800-ലധികം ഉപയോക്താക്കൾ എഡബ്ല്യുഎസിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം ആമസോൺ. കോമിൽ മാത്രം ഏകദേശം 14,000-ത്തിലധികം പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തകരാർ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും ചില സേവനങ്ങൾ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു. വടക്കൻ വിർജീനിയയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളിൽ ഒന്നാണ് എഡബ്ല്യുഎസ്. തകരാർ സംഭവിച്ചതിന്റെ മൂല കാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു.


എഡബ്ല്യുഎസ് ക്ലൗഡ് നെറ്റ്‌വർക്കിനെ ആശ്രയിക്കുന്ന നിരവധി പ്രധാന സേവനങ്ങൾ പ്രവർത്തനരഹിതമായി. ആമസോൺ. കോം, പ്രൈം വീഡിയോ, അലക്, ഫോർട്ട്‌നൈറ്റ്, റോബ്‌ലോക്സ്, ക്ലാഷ് റോയൽ, ക്ലാഷ് ഓഫ് ക്ലാൻസ്, റെയിൻബോ സിക്സ് സീജ്, പബ്ജി ബാറ്റിൽഗ്രൗണ്ട്സ്, വേഡിൽ, സ്നാപ്ചാറ്റ്, സിഗ്നൽ, കാൻവ, ഡുവോലിംഗോ, ക്രഞ്ചൈറോൾ, ഗുഡ്‌റീഡ്‌സ്, കോയിൻബേസ്, റോബിൻഹുഡ്, വെൻമോ, ചൈം, ലിഫ്റ്റ്, കോളേജ്ബോർഡ്, വെരിസോൺ, മക്ഡൊണാൾഡ്സ് ആപ്പ്, ദി ന്യൂയോർക്ക് ടൈംസ്, ലൈഫ്360, ആപ്പിൾ ടിവി, പെർപ്ലെക്സിറ്റി എഐ എന്നിവ പ്രവർത്തന രഹിതമായതായും കമ്പനി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home