ad
Deshabhimani

print edition സഹകരണത്തിന് ഇന്ത്യ– ചൈന ധാരണ: അജിത്‌ ഡോവൽ ചൈനീസ്‌ വിദേശമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ind china.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 01:30 AM | 1 min read

ബീജിങ്‌: അതിർത്തി മേഖലകളിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനും സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും ഇന്ത്യയും ചൈനയും ധാരണയിലെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശ മന്ത്രി വാങ് യിയും തമ്മിൽ ബീജിങ്ങിൽ നടന്ന ചർച്ചയിലാണ്‌ തീരുമാനം.


അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ 2003-ൽ രൂപീകരിച്ച പ്രത്യേക പ്രതിനിധി സംവിധാനത്തിന്റെ ഭാഗമായാണ് ഡോവലും വാങ് യിയും കൂടിക്കാഴ്ച നടത്തിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ബീജിങ്ങിലെത്തിയ അജിത് ഡോവൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഴാങ്ങുമായും കൂടിക്കാഴ്ച നടത്തി. ചൈനയും ഇന്ത്യയും ദീർഘകാല കാഴ്ചപ്പാടോടെ ഉഭയകക്ഷി ബന്ധത്തെ കാണണമെന്ന് ഹാൻ ഴാങ് വ്യക്തമാക്കി.


2020-ലെ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നെങ്കിലും നിലവിൽ നയതന്ത്ര ചർച്ചകളിലൂടെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സെപ്‌തംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടന്നേക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home