ad
Deshabhimani

സാങ്കേതിക തകരാർ; ഫ്ലോറിഡയിൽ ചെറുവിമാനം കാറിനുമുകളിൽ ഇടിച്ചിറങ്ങി

florida plane crash
വെബ് ഡെസ്ക്

Published on Dec 10, 2025, 08:07 PM | 1 min read

ഫ്ലോറിഡ: ഫ്ലോറിഡയിൽ ഹൈവേയിൽ ചെറുവിമാനം അടിയന്തരമായി താഴെയിറക്കി. റോഡിലൂടെ പോവുകയായിരുന്ന ഒരു കാറിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തിൽ 57കാരിക്ക് പരിക്കേറ്റു. വിമാനം പറത്തിയിരുന്ന 27 പരിക്കേൽകേകാതെ രക്ഷപ്പെട്ടെന്നാണ് വിവരം. ഫിക്സഡ്-വിംഗ് ബീച്ച്ക്രാഫ്റ്റ് 55 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഇടിച്ചിറക്കിയത്.


പ്രാദേശിക സമയം വൈകുന്നേരം 5:45 ഓടെയാണ് അപകടം നടന്നതെന്ന് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട് ചെയ്തു. എൻജിനിൽ തകരാർ നേരിട്ടതിനെ തുടർന്ന് മെറിറ്റ് ഐലൻഡിലെ ഇന്റർസ്റ്റേറ്റ് -95 ൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയിലാണ് കാറിലേക്ക് ഇടിച്ചിറങ്ങിയത്. വിമാനത്തിൽ പൈലറ്റും ഒരു യാത്രക്കാരിയുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇരുവർക്കും പരിക്കുകളില്ല.


2023 മോഡൽ ടൊയോട്ട കാമ്രിയുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാർ ഡ്രൈവറായ 57കാരിക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നും അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഫ്ലോറിഡ ഹൈവേ പട്രോളും അന്വേഷണം നടത്തും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home