Deshabhimani

റിയാദിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കി; തുക മടക്കി നൽകുമെന്ന് കമ്പനികൾ

riyadh flights cancelled

Photo: AFP

വെബ് ഡെസ്ക്

Published on Oct 08, 2026, 08:51 PM | 1 min read

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങൾക്കു നേരെയുണ്ടായ ഹൂതി ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ റിയാദിലേയ്ക്കുള്ള സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കി. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് റിയാദിലേക്കുള്ള സർവീസുകൾ റദ്ദു ചെയ്തത്. ഒക്ടോബർ 10 വരെ റിയാദിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുകയില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.


കണ്ണൂർ-റിയാദ് വിമാനവും, എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും തിരിച്ചിറക്കി. കൊച്ചി-റിയാദ് സർവീസുകൾ, ആകാശ എയർ, സൗദി എയർലൈസൻസ് വിമാനം തുടങ്ങിയവും റദ്ദാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദ് വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് സർവീസ് നില പരിശോധിക്കണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു.


“മേഖലയിലെ സാഹചര്യം കണക്കിലെടുത്ത്, ഒക്ടോബർ 10 വരെ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും റീഫണ്ട് നേടാനോ സൗകര്യം ഒരുക്കിയിട്ടുണ്ട്.” എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രതികരിച്ചു. ഹൂതി ആക്രമണ ഭീഷണിയെ തുടർന്ന് സൗദിയിലെ ഇന്ത്യൻ എംബസി ജാ​ഗ്രതാ നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home