എയർ ഇന്ത്യ വിമാനത്തിന്റെ അപകടം: അന്വേഷണം തുടങ്ങി ഒമാൻ

ന്യൂഡൽഹി: മസ്കറ്റ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് ഒമാൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (ഒടിഎസ്ബി) അന്വേഷണം ആരംഭിച്ചു . കണ്ണൂരിലേക്കുള്ള ബോയിംഗ് 737 800 എൻജി വിമാനം കഴിഞ്ഞ 15നാണ് അപകടത്തിൽപ്പെട്ടത്.
ഒടിഎസ്ബിയുടെ (OTSB) നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ (AAIB) നിന്നുള്ള അംഗീകൃത പ്രതിനിധിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. സംഭവസമയത്ത് കോക്ക്പിറ്റിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അന്വേഷണം പൂർത്തിയാകുന്നത് വരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്.
വിമാനം റൺവേയുടെ മധ്യഭാഗത്തായിരുന്നില്ല സഞ്ചരിച്ചിരുന്നത് എന്നും, ഇതിനെത്തുടർന്ന് ടേക്ക് ഓഫിനിടെ റൺവേയുടെ വശങ്ങളിലെ ലൈറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.










0 comments