ad
Deshabhimani

16 കൊല്ലം, പറത്തിയത് 900ലധികം വിമാനങ്ങൾ; ലൈസൻസില്ലാതെ വിമാനം പറത്തിയ പൈലറ്റ് അറസ്റ്റിൽ

Air Canada

പ്രതീകാത്മക ചിത്രം (Photo: CNN)

വെബ് ഡെസ്ക്

Published on Jun 10, 2026, 03:28 PM | 1 min read

ടൊറന്റോ: കാനഡയിൽ ലൈസൻസില്ലാതെ വിമാനം പറത്തിയ റിട്ടയേഡ് പൈലറ്റ് അറസ്റ്റിൽ. എയർ കാനഡ വിമാനക്കമ്പനിയിൽനിന്ന് വിരമിച്ച ജിയോഫ്രി വാൾ എന്നയാളാണ് 16 വർഷങ്ങൾക്ക് ശേഷം പിടിയിലായത്. ക്യാപ്റ്റനായി സേവനം അനുഷ്ഠിക്കാൻ ആവശ്യമായ ലൈസൻസ് വാളിന് ഉണ്ടായിരുന്നില്ല. 2009-2025 കാലയളവിൽ ഏകദേശം 900ൽ അധികം വിമാനങ്ങൾ വാൾ പറത്തിയതായി കനേഡിയൻ പൊലീസ് പറഞ്ഞു. വിമാനങ്ങൾ പറത്തിയതിൽ ആഭ്യന്തര സർവീസുകളും അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടുന്നു.


ലൈസൻസ് ഇല്ലാതെ, നിർബന്ധിത ടെസ്റ്റിന് വിധേയനാകാതെ ആയിരുന്നു വാൾ വിമാനം പറത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. എയർ കാനഡയിൽ പൈലറ്റ് ഇൻ കമാൻഡ് ആയിരുന്ന സമയത്ത്, ബോയിങ്ങിന്റെ 767, 777, 787 വിമാനങ്ങൾ പറത്തിയിട്ടുള്ള വാൾ, ശമ്പളമായി മുപ്പത് ലക്ഷം കനേഡിയൻ ഡോളറും കൈപ്പറ്റിയിട്ടുണ്ടെന്ന് പീൽ റീജിയണൽ പോലീസ് ഡെപ്യൂട്ടി ചീഫ്, മിലിനോവിച്ച് പറഞ്ഞു. എയർ കാനഡയിലെ 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ വാളിന് വാണിജ്യ വിമാനങ്ങൾ പറത്താനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്.


എന്നാൽ 2009-ൽ ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം ആവശ്യമായിരുന്ന എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസ് ഫോർ എയ്റോപ്ലെയിൻസ് (ATPL-A) വാൾ നേടിയിരുന്നില്ലെന്ന് മിലിനോവിച്ച് വെളിപ്പെടുത്തി. 2025-ൽ പതിവ് രേഖാപരിശോധനയ്ക്കിടെയാണ് വാളിന്റെ അയോഗ്യത വെളിപ്പെട്ടത്. പിന്നാലെ എയർ കാനഡ വിവരം അധികൃതർക്ക് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നതിന് മുൻപേ വാൾ ജോലിയിൽ നിന്നും വിരമിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home