എ ഐ ഉച്ചകോടി ഫെബ്രുവരിയിൽ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എത്തും

ന്യൂഡൽഹി: അടുത്ത വർഷം ആദ്യം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പങ്കെടുക്കും. ഫെബ്രുവരി 19-20 തീയതികളിൽ ന്യൂഡൽഹിയാണ് വേദിയാവുന്നത്.
ബ്ലെച്ച്‌ലി പാർക്ക് (യുകെ), സിയോൾ, പാരീസ് എന്നിവിടങ്ങളിൽ നടന്ന ഉച്ചകോടികൾക്ക് ശേഷം ദക്ഷിണേഷ്യയിലെ ആദ്യ വേദിയാണ്. വിവര സാങ്കേതിക രംഗങ്ങളിലെ പുതിയ കുതിപ്പുകൾക്കൊപ്പം അതിന്റെ നൈതികവും പ്രായോഗികവുമായ രംഗങ്ങളിലെ മാനവിക-സഹകരണ അടിത്തറ വിപുലപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഉച്ചകോടിക്ക് തുടക്കമിട്ടത്.
എഐ ഇംപാക്ട് ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളുടെ സർക്കാരുകളും വ്യവസായ ഗവേഷക മേഖലകളിൽ നിന്നുള്ളവരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കാളികളാവും. ഇതിനായുള്ള കർട്ടൻ-റൈസർ പരിപാടി യു എൻ ആസ്ഥാനത്ത് നടന്നു.
2025 ഫെബ്രുവരി 10-11 തീയതികളിൽ പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിയിലെ ചർച്ചകളുടെ തുടർച്ചയാവും ന്യൂഡൽഹിയിൽ.










0 comments