print edition സൈന്യത്തോട് സജ്ജമാകാൻ കിം ജോങ് ഉൻ

പ്യോങ്‌യാങ്: ദക്ഷിണ കൊറിയയുമായുള്ള അതിർത്തികളിൽ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൈന്യത്തോട് ഒരുങ്ങിയിരിക്കാൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയോടും അമേരിക്കയോടും ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കിയ കിം, സൈനിക ശേഷി ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൊറിയൻ ഉപദ്വീപിൽ വീണ്ടും സ്ഥിതി രൂക്ഷമാകുന്നത്.









0 comments