ആശുപത്രിയിലെ എസി കംപ്രസർ പൊട്ടിത്തെറിച്ച് അപകടം; പാകിസ്ഥാനിൽ 15 നവജാതശിശുക്കൾ വെന്തുമരിച്ചു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച് 15 വനജാതശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(PIMS) ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് തീപ്പിടിത്തമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
പതിനാറ് നവജാതശിശുക്കളായിരുന്നു വാർഡിലുണ്ടായിരുന്നത്. ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ ചില്ലുകൾ പൊട്ടിച്ചാണ് അഗ്നിരക്ഷാസേന അകത്തുകടന്നത്. നിലവിൽ തീയണച്ചതായാണ് റിപ്പോർട്ടുകൾ. ദുരന്തത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അധികൃതർക്ക് നിർദേശം നൽകിയതായും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.










0 comments