print edition വിയത്‌നാമിൽ കമ്യൂണിസ്‌റ്റ് പാർടിക്ക് ഉജ്വല വിജയം

വിയത്-നാമില്‍ വോട്ട് രേഖപ്പെടുത്തുന്നവർ
ഹനോയി : വിയത്‌നാം ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ് പാർടി ഓഫ് വിയത്‌നാ(സിപിവി)മിന് 97 ശതമാനം സീറ്റുകളോടെ ഉജ്വല വിജയം. 500 സീറ്റുകളിൽ 482 എണ്ണത്തിൽ സിപിവി വിജയിച്ചു. ബാക്കിയുള്ള 18 സീറ്റുകളിൽ സ്വതന്ത്രസ്ഥാനാർഥികൾ വിജയിച്ചു. 15നാണ് തെരഞ്ഞൈടുപ്പ് നടന്നത്. പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം ഏപ്രിൽ 6-ന് ആരംഭിക്കും.
ഈ സമ്മേളനത്തിൽ പ്രധാനമന്ത്രി, പ്രസിഡന്റ് ഉൾപ്പെടെയുള്ള പുതിയ രാഷ്ട്രനേതാക്കളെ പാർലമെന്റ് അംഗങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കും. ജനുവരിയിൽ നടന്ന പാർടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടോ ലാം പ്രസിഡന്റ് ആയേക്കും. സിപിവിക്ക് ഉജ്വല വിജയം സമ്മാനിച്ച വിയത്‌നാം ജനതയെ പാർടി അഭിവാദ്യം ചെയ്‌തു. മുൻപ് ഉണ്ടായിരുന്ന സീറ്റുകളുടെ എണ്ണത്തിന് സമാനമായ മുന്നേറ്റമാണ് ഇത്തവണയും പാർടി കാഴ്ചവെച്ചത്.










0 comments