print edition ഇയു യോഗത്തിൽ കൈക്കുഞ്ഞുമായി സ്വീഡിഷ് മന്ത്രി

ലക്‌സംബർഗ്: കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യൂറോപ്യൻ യൂണിയൻ മന്ത്രിമാരുടെ യോഗത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായെത്തി സ്വീഡിഷ് പരിസ്ഥിതി മന്ത്രി റൊമിന പുർമുഖ്താരി. 30-കാരിയായ പൗർമൊഖ്താരി 2022-ൽ അധികാരമേൽക്കുമ്പോൾ സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.
പ്രസവ അവധിക്ക് ശേഷം അവർ ജോലിയിൽ പ്രവേശിച്ചതേയുള്ളൂ. അവരുടെ ഭർത്താവ് കുഞ്ഞിനെ പരിചരിക്കുന്നതിനായി ലക്സംബർഗിലെത്തിയിട്ടുണ്ട്. ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാൻ സ്ത്രീകളെ സഹായിക്കുന്ന നയങ്ങളുടെ പ്രാധാന്യം ലോകത്തിന് കാട്ടിക്കൊടുക്കാനാണ് മന്ത്രി കുഞ്ഞിനെ ഒപ്പം കൂട്ടിയത്. ലോകത്ത് തന്നെ ഏറ്റവും ഉദാരമായി പ്രസവ അവധി നല്‍കുന്ന രാജ്യമാണ് സ്വീഡന്‍. മാതാപിതാക്കൾക്ക് മൊത്തത്തിൽ ഏകദേശം 16 മാസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.









0 comments