എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധുവിനെ അടിച്ചുകൊന്നു

ഗാസിയാബാദ് > ഉത്സവത്തിന് കൂട്ടിക്കൊണ്ടുപോയശേഷം എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധുവിനെ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് അടിച്ചുകൊന്നു. ട്രോനിക്ക സിറ്റിയിലെ ചമൻവിഹാർ കോളനിയിലാണ് സംഭവം. ആക്രി കച്ചവടക്കാരനായ ജിതേന്ദ്രയെയാണ് പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും നാട്ടുകാരും ചേർന്ന് അടിച്ചുകൊന്നത്. കഴിഞ്ഞദിവസം രാത്രി പെൺകുട്ടിയെ ഉത്സവത്തിന് കൂട്ടിക്കൊണ്ടുപോയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി സംഭവം ബന്ധുക്കളെ അറിയിച്ചതോടെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം ജിതേന്ദ്രയെ കടയിലെത്തി അടിച്ചുപരിക്കേൽപ്പിച്ചു. തുടർന്ന് റോഡരികിൽ ഉപേക്ഷിച്ചു. പൊലീസ് എത്തിയപ്പോഴേക്കും യുവാവ് അടിയേറ്റ് മരിച്ചിരുന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.









0 comments