ad
Deshabhimani

സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ കുറ്റം: സ്നോഡന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 22, 2018, 05:19 PM | 0 min read

ന്യൂഡല്‍ഹി > സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി അവകാശങ്ങള്‍ നിഷേധിക്കുന്നതിനെ ക്രിമിനല്‍ കുറ്റമായി നേരിടണമെന്ന് അമേരിക്കയുടെ സൈബര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ എഡ്വേഡ് സ്നോഡന്‍.

സേവനങ്ങള്‍ക്കുള്ള മാനദണ്ഡമായി കണക്കാക്കാനുള്ള ലക്ഷണങ്ങളൊന്നുമില്ലാത്ത ആധാര്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കുന്നത് കുറ്റകരമാണെന്ന് സ്നോഡന്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാരിതര സ്ഥാപനങ്ങളും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റബേസ് സൃഷ്ടിക്കുന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആധാര്‍ തിരിച്ചറിയല്‍ രേഖ മാത്രമാണെന്നും വ്യക്തിവിവരങ്ങള്‍ അടങ്ങിയ കാര്‍ഡ് അല്ലെന്നുമുള്ള യുഐഡിഎയുടെ ട്വീറ്റിനെ വിമര്‍ശിച്ചാണ് സ്നോഡന്‍ കുറിച്ചത്. അത്തരത്തിലുള്ള കാര്‍ഡല്ലെങ്കില്‍ നിയമം തിരുത്തണമെന്ന് സ്നോഡന്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home