ad
Deshabhimani

പാകിസ്ഥാനിൽ ജനവാസ മേഖലയിൽ ഷെൽ ആക്രമണം: ആറ് പേർ കൊല്ലപ്പെട്ടു

PAKISTAN SHELL ATTACK

പാകിസ്ഥാനിലെ ഷെൽ ആക്രമണമെന്ന പേരിൽ എക്സിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്

വെബ് ഡെസ്ക്

Published on May 08, 2026, 05:32 PM | 1 min read

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ജനവാസ മേഖലയിൽ ഷെൽ ആക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ജനവാസ മേഖലയിലാണ് മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ചത്.


വ്യാഴാഴ്ചയാണ് സിവിലിയൻ മേഖലയിൽ ഭീകരർ മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചത്. തീവ്രവാദികൾക്കെതിരായ പൊലീസ് ഓപ്പറേഷൻ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്തവരും യുവാക്കളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉണ്ട്.


പരിക്കേറ്റവരെ ഹാംഗുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായ ആറ് പേരെ കൊഹാട്ടിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സർഗരി, ഷ്‌നാവാരി, ദുറാനി ബന്ദ എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറായി സുരക്ഷാ സേനയുടെ ഓപ്പറേഷൻ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home