5 ജാർഖണ്ഡ് തൊഴിലാളികളെ നൈജറിൽ തട്ടിക്കൊണ്ടുപോയി

ട്രാൻസ്മിഷൻ കമ്പനിയിൽ ജോലി ചെയ്യുന്നതിനായി നൈജറിലേക്ക് പോയ തൊഴിലാളികൾ
ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ ജോലി ചെയ്യുകയായിരുന്ന ജാർഖണ്ഡിൽനിന്നുള്ള അഞ്ച് തൊഴിലാളികളെ സായുധസംഘം തട്ടിക്കൊണ്ടുപോയി. ഏപ്രിൽ 25നാണ് തൊഴിലാളികളുടെ ക്യാമ്പ് ആക്രമിച്ച് 12 സുരക്ഷാഉദ്യോഗസ്ഥരെ കൊലപ്പെടുത്തി സായുധരായ സംഘം ജാർഖണ്ഡ് ഗിരിഡ് ജില്ലക്കാരായ സഞ്ജയ് മഹാതോ, ചന്ദ്രിക മഹാതോ, രാജു മഹാതോ, ഫൽജിത് മഹാതോ, ഉത്തം മഹാതോ എന്നിവരെയും ഒരു പ്രദേശവാസിയെയും തട്ടിക്കൊണ്ടുപോയത്. സ്വകാര്യ ഊർജ കമ്പനി തൊഴിലാളികളായി കഴിഞ്ഞവർഷമാണ് ഇവർ നൈജറിലെത്തിയത്. കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്ന് ഇവരുടെ കുടുംബങ്ങളും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ആവശ്യപ്പെട്ടു.










0 comments