ad
Deshabhimani

തായ്‌ലൻഡ്‌ – കംബോഡിയ സംഘർഷം; 41 മരണം

thailand cambodia border clash
വെബ് ഡെസ്ക്

Published on Dec 23, 2025, 07:27 AM | 1 min read

ബാങ്കോക്ക്‌ : വെടിനിർത്തൽ കരാർ ലംഘിച്ച്‌ കംബോഡിയയും തായ്‌ലൻഡും ഒരാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലില്‍ മരണം 41 ആയി. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ഒരുലക്ഷത്തിലധികം പേർ അതിര്‍ത്തി പ്രദേശത്തുനിന്നും പലായനംചെയ്‌തു. 518,000 ആളുകൾ കുടിയിറക്കപ്പെട്ടതായി കംബോഡിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 400,000 ആളുകൾ കുടിയിറക്കപ്പെട്ടതായി തായ്‌ലൻഡ്‌ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.


മലേഷ്യയിൽ നടക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ ഇരു രാജ്യത്തെയും നേതാക്കള്‍ തിങ്കളാഴ്ച മുഖാമുഖം ചര്‍ച്ച നടത്തിയെങ്കിലും സംഘര്‍ഷത്തില്‍ കാര്യമായ അയവുണ്ടായിട്ടില്ല. തായ്‌ലൻഡും കംബോഡിയയും തമ്മിൽ 800 കിലോമീറ്റർ ദൂരം അതിർത്തി പങ്കിടുന്നുണ്ട്‌.പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. സംഘർഷം താൻ ഇടപെട്ട്‌ അവസാനിപ്പിച്ചുവെന്ന്‌ ട്രംപ്‌ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരാഴ്ചയിലേറെയായി സംഘര്‍ഷം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home