കല്‍ക്കരി ഖനി അപകടത്തിൽ 4 മരണം

രാംഗഡ് : കൽക്കരി ഖനിയിടിഞ്ഞുണ്ടായ അപകടത്തിൽ ജാര്‍ഖണ്ഡിലെ രാംഗഡിൽ നാലുപേര്‍ മരിച്ചു. കൂടുതൽ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സെൻട്രൽ കോള്‍ഫീൽഡ്സ് ലിമിറ്റഡിന്റെ ഉപേക്ഷിക്കപ്പെട്ട ഖനിയിൽ നിയമവിരുദ്ധമായി ഖനനം നടത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഖനിയുടെ ഒരുഭാഗം ഇടിഞ്ഞത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.









0 comments