പസഫിക്കിൽ യുഎസ് ആക്രമണത്തിൽ 3 മരണം

എഐ പ്രതീകാത്മകചിത്രം
വാഷിങ്‌ടൺ : അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി പസഫിക്ക് സമുദ്രത്തിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകയാണെന്നാരോപിച്ച് ബോട്ടുകൾക്ക് നേരെ യുഎസ് സതേൺ കമാൻഡ് വ്യോമാക്രമണം നടത്തുകയായിരുന്നു.
കഴിഞ്ഞ സെപ്‌തംബറിനു ശേഷം മാത്രം ഇത്തരം ആക്രമണങ്ങളിൽ 190- പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആക്രമിച്ച ബോട്ടുകളിൽ ലഹരിമരുന്ന് ഉണ്ടായിരുന്നു എന്നതിന് കൃത്യമായ തെളിവു ഹാജരാക്കാൻ യുഎസ് സൈന്യത്തിന് കഴിഞ്ഞിട്ടില്ല.











0 comments