ad
Deshabhimani

അഫ്ഗാനിസ്ഥാനില്‍ പാക് ആക്രമണം തുടരുന്നു; 28മരണം

afgan
വെബ് ഡെസ്ക്

Published on Sep 21, 2026, 04:09 PM | 1 min read

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി അവകാശവാദം. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ മൂന്ന് കേന്ദ്രങ്ങളിളാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.


ആക്രമണത്തില്‍ 28 ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെട്ടെങ്കിലും, 3 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ (കാബൂൾ) അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ മണ്ണിലുള്ള ഭീകരകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് പാകിസ്ഥാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിക്കുള്ളിൽ വ്യോമാക്രമണം നടത്തുകയും അഫ്ഗാനിസ്ഥാൻ തിരിച്ചടിക്കുകയും ചെയ്തതോടെയാണ് അതിർത്തി സംഘർഷം രൂക്ഷമായത്. മാസങ്ങളായി തുടരുന്ന ഈ ഏറ്റുമുട്ടലുകളിൽ ഇതിനകം നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home