ad
Deshabhimani

ശ്രീലങ്കയിൽ നിന്ന് 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചു

indian fisherman released by srilanka

ശ്രീലങ്കയിൽ നിന്ന് തിരിച്ചയച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ (Photo: india in SreeLanka's X)

വെബ് ഡെസ്ക്

Published on Apr 20, 2026, 08:35 PM | 1 min read

കൊളംബോ: ശ്രീലങ്കൻ നാവികസേന പിടികൂടിയ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചു. സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. വൈകുന്നേരത്തോടെ അവർ നാട്ടിലേക്ക് മടങ്ങുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ എക്സിൽ കുറിച്ചു.


ഏപ്രിൽ 13ന് മാന്നാറിന് സമീപം നാല് മത്സ്യത്തൊഴിലാളികളെയും ഒരു ബോട്ടും ശ്രീലങ്കൻ നാവിക സേന പിടിച്ചെടുത്തിരുന്നു. അതിന് രണ്ട് ദിവസം മുൻപ് ജാഫ്നയിലെ കരൈനഗറിൽ നിന്ന് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 128 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. 82 പേർ നിലവിൽ ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിലുണ്ട്.


തമിഴ്‌നാടിനെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന പാക് കടലിടുക്ക് മേഖലയിലാണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടക്കുന്നത്. ഈ പ്രദേശം മത്സ്യസമ്പന്നമായതിനാൽ അബദ്ധവശാൽ സമുദ്രാതിർത്തി ലംഘിക്കുന്നതും തുടർന്നുണ്ടാകുന്ന വെടിവെയ്പ്പും ബോട്ട് പിടിച്ചെടുക്കലുകളും പതിവ് സംഭവങ്ങളായി മാറിയിരിക്കുന്നു.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home