ദുരന്തങ്ങൾ വിട്ടുമാറാതെ നേപ്പാൾ:മഞ്ഞുമലയിടിഞ്ഞ് പര്വതാരോഹകര് ഉൾപ്പെടെ 14 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലെ മനാങ് ജില്ലയിലെ ഹിംലങ് ഹിമാൽ പര്വതത്തിൽ മഞ്ഞുമലയിടിഞ്ഞ് 14 പേരെ കാണാതായി. കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം രക്ഷാ പ്രവര്ത്തനം പോലും തടസപ്പെട്ട നിലയിലാണ്. ദുരന്ത സാധ്യത പ്രവചിക്കപ്പെട്ടിരുന്നതിനാൽ ഭൂരിപക്ഷം പര്വതാരോഹകരും കഴിഞ്ഞയാഴ്ച പിൻവാങ്ങിയിരുന്നു. എന്നാൽ ഇതിനിടെ ബേസ് ക്യാമ്പിൽ തങ്ങിയവരാണ് ദുരന്തത്തിന് ഇരയായത്.
പർവതാരോഹണ സഹായികൾ (Sherpas), കിച്ചൺ സ്റ്റാഫുകൾ, സപ്പോർട്ട് സ്റ്റാഫുകൾ എന്നിവരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ സംഘത്തിൽ നിന്നുള്ള സന്ദേശം അധികൃതര്ക്ക് ലഭിച്ചിരുന്നു. എട്ടു പേരെ കാണാനില്ലെന്നായിരുന്നു വിവരം. പിന്നീട് 14 പേരുമായുള്ള ബന്ധം വേര്പെട്ടു.

രക്ഷാ പ്രവര്ത്തനത്തിനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് മൗണ്ടൻ ഗൈഡ്സ് അസോസിയേഷനിലെ എട്ട് വിദഗ്ധ ഗൈഡുമാർ അടങ്ങുന്ന പ്രത്യേക സംഘം ഹിംലങ് ഹിമാലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മര്ദ്ദം കാരണം നേപ്പാളിൽ കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്. മനാസ്ലു, ധൗളഗിരി യാത്രകളും റദ്ദ് ചെയ്തിട്ടുണ്ട്.
Related News
ആഗസ്ത് 26 ന് ടിബറ്റിലും നേപ്പാളിലുമുണ്ടായ മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും 1450 ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 5,500-ലധികം പേരെ കാണാതായി. പ്രളയനാശത്തിന്റെ മൊത്തം ചെലവ് 47000 കോടി (5 ബില്യൺ ഡോളർ) യിലധികമാകാമെന്നാണ് പ്രാഥമിക കണക്ക്. 20,000-ത്തിലധികം വീടുകൾ പുനർനിർമിക്കേണ്ടിവരുമെന്നും പ്രധാന ഹൈവേകൾ പുനഃസ്ഥാപിക്കണമെന്നും നദീതീരങ്ങളിലെ ചില ഗ്രാമങ്ങൾ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നും സർക്കാർ കണക്കാക്കി. കാണാതായവരെ കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യമാണ്.









0 comments