ad
Deshabhimani

കമല ഹാരിസിന്‌ 
പിന്തുണയുമായി 
എ ആർ റഹ്മാൻ ; 30 മിനുട്ട്‌ ദൈർഘ്യമുള്ള പ്രചാരണ വീഡിയോ ഒരുക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 02:55 AM | 0 min read


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ ഇന്ത്യൻ വംശജ കമല ഹാരിസിന്‌ പ്രചാരണ വീഡിയോ ഒരുക്കി സംഗീതജ്ഞൻ എ ആർ റഹ്മാൻ. 30 മിനുട്ട്‌ ദൈർഘ്യമുള്ള വീഡിയോയിൽ മറ്റ്‌ ഗായകർക്കൊപ്പം റഹ്മാനും പാടിയിട്ടുണ്ട്‌. നവംബർ അഞ്ചിന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ ദക്ഷിണേഷ്യൻ വോട്ടർമാർക്കിടയിൽ റഹ്മാന്റെ പിന്തുണ വലിയ സ്വാധീനമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ്‌ കമലയുടെ പ്രചാരണ ക്യാമ്പ്‌.

ഇന്ത്യൻ–- ആഫ്രിക്കൻ വംശജയായ കമലയെ പിന്തുണയ്ക്കുന്ന ദക്ഷിണേഷ്യയിൽനിന്നുള്ള ആദ്യ പ്രധാന കലാകാരനാണ്‌ റഹ്മാൻ. ജനങ്ങളെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ റഹ്മാൻ പറഞ്ഞു. അതിനിടെ, കമല ഹാരിസ്‌ പൂർണ ആരോഗ്യവതിയാണന്ന്‌ തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട്‌ അവരുടെ പ്രചാരണ വിഭാഗം പുറത്തുവിട്ടു. എതിർസ്ഥാനാർഥിയായ ഡോണൾഡ്‌ ട്രംപിന്റെ ആരോഗ്യനിലയിൽ വ്യക്തത വരുത്താനുള്ള അവസരമാണെന്നും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home