പതിനൊന്നുകാരൻ ഓടിച്ച പിക്കപ്പ് വാൻ ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി; എട്ട് മരണം

ബാങ്കോക്ക്: തായ്‌ലൻഡിൽ പതിനൊന്നുകാരൻ ഓടിച്ച പിക്കപ്പ് വാൻ സന്യാസിമാരുടെ കൂട്ടത്തിലേക്ക് ഇടിച്ച് കയറി അപകടം. എട്ട് പേർ മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയുള്ള മുക്ദഹാൻ പ്രവിശ്യയിലാണ് സംഭവം.
35 സന്യാസിമാർ തീർഥാടനത്തിന്റെ ഭാഗമായി നടന്നുവരുന്നതിനിടയിലേക്കാണ് പിക്കപ്പ വാൻ ഇടിച്ച് കയറിയത്. അഞ്ച് പേർ സംഭവ സ്ഥലത്തും മൂന്ന് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരുടെ നില ഗുരുതരമാണ്.
അപകടത്തിന് ഏകദേശം 30 മിനിറ്റ് മുമ്പാണ് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് സന്യാസി സംഘം 260 കിലോമീറ്റർ നടത്തം ആരംഭിച്ചത്. കുട്ടി ഇപ്പോൾ കസ്റ്റഡിയിലാണെന്നും സംസ്ഥാന ശിശു സംരക്ഷണ ഉദ്യോഗസ്ഥർ എത്തുമ്പോൾ ചോദ്യം ചെയ്യുമെന്നും ലോക്കൽ പൊലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.











0 comments