ബ്രസീലിന് 25 ശതമാനം അധിക തീരുവ ചുമത്തി യുഎസ്

വാഷിങ്‌ടൺ: ബ്രസീലിൽനിന്നുള്ള വിവിധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്താൻ അമേരിക്ക തീരുമാനിച്ചു. ഡിജിറ്റൽ വ്യാപാരം, പരിസ്ഥിതി നിയമങ്ങൾ എന്നിവയിൽ ബ്രസീലിന്റെ നിലപാടുകൾ യുഎസ് കമ്പനികൾക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ട്രംപിന്റെ നടപടി.
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയുടെ സർക്കാരുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും തർക്കങ്ങളിൽ പരിഹാരമാകാത്തതിനെ തുടർന്നാണ് നടപടിയെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പറഞ്ഞു. സാങ്കേതിക ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് നികുതി ബാധകമാകും. അമേരിക്കൻ വിപണിയെ നേരിട്ട് ബാധിക്കാതിരിക്കാൻ ബീഫ്, കോഫി, അപൂർവ ലോഹങ്ങൾ, വിമാനഭാഗങ്ങൾ എന്നിവയെ പുതിയ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.









0 comments