ad
Deshabhimani

വംശീയതയ്ക്കെതിരെ സിംഗപ്പൂര്‍ മാതൃക, ഇന്ത്യൻ വംശജര്‍ക്ക് പ്രത്യേക സമിതി,കലകൾ പ്രോത്സാഹിപ്പിക്കാൻ 125കോടിയുടെ ഗ്രാന്റ്

Singapore
വെബ് ഡെസ്ക്

Published on Mar 06, 2026, 03:47 PM | 1 min read

സിംഗപ്പൂർ: അതിരുകളുടെയും വംശീയതയുടെയും പേരിൽ പൗരൻമാരെ വേട്ടയാടുകയും നാടുകടത്തുകയും ചെയ്യുന്നത് പ്രവണതയാവുമ്പോൾ വ്യത്യസ്ത മാതൃകയുമായി സിംഗപ്പൂര്‍. ഇന്ത്യൻ വംശജരായ സിംഗപ്പൂർ പൗരന്മാരുടെ ഉന്നമനത്തിനും ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനുമായി 'ഇന്ത്യൻ എൻഗേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ്' (INEI) എന്ന പ്രത്യേക സമിതി പ്രഖ്യാപിച്ചു. ഇന്ത്യൻ കലകളിൽ പ്രാവീണ്യവും അഭിരുചിയും ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി 125കോടി രൂപയുടെ ഗ്രാന്റും പ്രഖ്യാപിച്ചു.


ഇന്ത്യൻ വംശജരുടെ 150-ലധികം വരുന്ന സംഘടനകളുമായും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 240-ലധികം യുവ നേതാക്കളുമായും വിപുലമായ ചർച്ചകൾ നടത്തിയ ശേഷമാണ് നടപടി. ഇന്ത്യൻ മാതാപിതാക്കളുടെ മക്കളായ രാജ്യത്തെ മുതിര്‍ന്ന മന്ത്രിമാരായ മുരളി പിള്ളയും,ദിനേശ് വാസു ദാസും സമിതിയുടെ ചെയർമാന്മാരായിരിക്കും.


സിംഗപ്പൂർ-ഇന്ത്യൻ സ്വത്വം ശക്തിപ്പെടുത്തുക, സമുദായത്തിന്റെ ഉന്നമന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക,യുവ നേതൃത്വം വികസിപ്പിക്കുക എന്നിവയാണ്ലക്ഷ്യം. അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവര്‍ത്തനങ്ങൾക്ക് സമിതിരൂപം നൽകും.


'സമുദായത്താൽ, സമുദായത്തിനായി' എന്നതാണ് ഐഎൻഇഐ സമിതിയുടെ മുദ്രാവാക്യമെന്നും അടുത്ത മാസം ആദ്യം ഇതിന്റെ വിപുലമായ ഫോറംവിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി ദിനേശ് വാസു ദാസ് അറിയിച്ചു.


ബഹുസ്വര കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനായി 20മില്യൺ സിംഗപ്പൂർ ഡോളറിന്റെ 'മൾട്ടികൾച്ചറൽ ആർട്സ് പ്രോഗ്രാം ഗ്രാന്റ്' പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് ലഭ്യമാകുന്ന ഈ ഗ്രാന്റ്, വ്യത്യസ്ത സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്ന കലാരൂപങ്ങൾവികസിപ്പിക്കുന്ന കലാകാരന്മാർക്കും സംഘടനകൾക്കും പിന്തുണ നൽകും.


ബഹുസ്വരത സിംഗപ്പൂരിന്റെ അടിസ്ഥാന സ്വത്വമാണെന്നും അത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി ഡേവിഡ് നിയോപറഞ്ഞു. ഇതിന്റെ ഭാഗമായി 2026മാർച്ച് മുതൽ എല്ലാ സെക്കൻഡറി സ്കൂളുകളിലും'എത്നിക് ഫ്യൂഷൻ ഡാൻസ് പ്രോഗ്രാം'ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home