ad
Deshabhimani

ആശുപത്രി വാസത്തിനു ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് മാർപാപ്പ

marpapa
വെബ് ഡെസ്ക്

Published on Apr 06, 2025, 07:06 PM | 1 min read

വത്തിക്കാൻ സിറ്റി : ആശുപത്രി വാസത്തിനു ശേഷം ആദ്യമായി ഫ്രാൻസിസ് മാർപാപ്പ ജനങ്ങളെ കണ്ടു. വത്തിക്കാനിലെ സെന്റ് പീറ്റർ സ്ക്വയറിലാണ് മാർപാപ്പ ജനങ്ങളെ അഭിസംബോധന ചെയ്തത്. വീൽ ചെയറിലെത്തിയായിരുന്നു മാർപാപ്പയുടെ അപ്രതീക്ഷിത സന്ദർശനം. എല്ലാവർ‌ക്കും നന്ദി പറഞ്ഞ മാർപാപ്പ ശുഭദിനവും ആശംസിച്ചു.


രണ്ടാഴ്ച മുമ്പാണ് മാർപാപ്പ ആശുപത്രി വിട്ടത്. ശ്വാസകോശ അണുബാധയെത്തുടർന്ന്‌ ഫെബ്രുരി 14നാണ്‌ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി നടത്തിയ പ്രത്യേക ജൂബിലി ദിവ്യബലിക്കിടെയാണ് മാർപാപ്പ അപ്രതീക്ഷിതമായി വിശ്വാസികളെ അഭിസംബോധന ചെയ്യാനെ്തതിയത്. മാർച്ച് 23നാണ് ഇതിനു മുമ്പ് മാർപാപ്പ ജനങ്ങളെ കണ്ടത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home