ad
Deshabhimani

ഇനി സെക്കന്റുകൾ മതി; ഇ‌മി​ഗ്രേഷൻ പരിശോധനയ്ക്ക് അതിവേ​ഗ ക്ലിയറൻസ് സംവിധാനവുമായി മലേഷ്യ

malasia

image credit: NDTV

വെബ് ഡെസ്ക്

Published on May 17, 2026, 05:51 PM | 1 min read

ക്വലാലംപൂർ : വിമാനത്താവളങ്ങളിൽ അതിവേ​ഗ ക്ലിയറൻസ് സംവിധാനത്തിനൊരുങ്ങി മലേഷ്യ. സെക്കന്റുകൾക്കുള്ളിൽ ഇ‌മി​ഗ്രേഷൻ പരിശോധന പൂർത്തിയാക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.


ഈ വർഷം സെപ്റ്റംബർ മുതൽ രാജ്യവ്യാപകമായി എല്ലാ എൻട്രി പോയിന്റുകളിലും പുതിയ നാഷണൽ ഇന്റ​ഗ്രേറ്റഡ് ഇമി​ഗ്രേഷൻ സിസ്റ്റം നടപ്പാക്കും. പുതിയ സംവിധാനമനുസരിച്ച് ഒരാൾക്ക് ഇമി​ഗ്രേഷൻ പരിശോധനയ്ക്ക് നാല് മുതൽ അഞ്ച് സെക്കന്റുകൾ മാത്രമേ വേണ്ടി വരൂ. വിമാനത്താവളങ്ങളിലെ അനാവശ്യ തിരക്ക് കുറയ്ക്കാനും നടപടിക്രമങ്ങൾ കാര്യക്ഷമാമായി നടപ്പാക്കാനും ഇത് സഹായകമാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.


രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് മുൻപായി ക്വലാലംപൂർ വിമാനത്താവളത്തിൽ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിൽ ഇമി​ഗ്രേഷൻ പരിശോധനയ്ക്ക് അഞ്ച് സെക്കൻഡിൽ താഴെ മാത്രമേ സമയമെടുക്കൂവെന്ന് ആഭ്യന്തര മന്ത്രി സൈഫുദ്ദീൻ നസുഷ്യൻ ഇസ്മായിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home