പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് മരണം

video screenshot
പെഷാവർ : പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. പ്രദേശത്തെ ഒരു വ്യവസായ എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായതെന്ന് റെസ്‌ക്യൂ ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവരിൽ ഒരു സ്ത്രീയും പെൺകുട്ടിയും ഉൾപ്പെടുന്നു. ഹരിപൂർ ജില്ലയിലെ ഹത്തർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശത്താണ് സംഭവം.
ഗ്രാൻഡ് ട്രങ്ക് റോഡിലെ ഒരു ഗ്രൈൻഡിങ് മില്ലിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നും ഗ്യാസ് പൈപ്പ്‌ലൈനിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ വൻ തീപിടിത്തമുണ്ടായെന്നും റെസ്‌ക്യൂ വൃത്തങ്ങൾ അറിയിച്ചു. സമീപത്തുള്ള ഒരു വീടിനും തീപിടിച്ചത് നാശനഷ്ടങ്ങൾ വർധിപ്പിക്കുകയും രക്ഷാപ്രവർത്തനങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്തു.
തീ വേഗത്തിൽ പടർന്നുപിടിച്ചു. ഇതുവരെ നാല് സ്ത്രീകളെയും ആറ് കുട്ടികളെയും രക്ഷപ്പെടുത്തിയതായി ഹരിപൂർ ജില്ലാ പൊലീസ് ഓഫീസർ പറഞ്ഞു. നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ഗുരുതരമായ പൊള്ളലേറ്റു, തീ നിയന്ത്രണവിധേയമാക്കാൻ അടിയന്തര സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ശ്വാസംമുട്ടൽ മൂലമാണ് പ്രധാനമായും മരണങ്ങൾ സംഭവിച്ചതെന്ന് ഹരിപൂർ ഡെപ്യൂട്ടി കമീഷണർ വസീം അഹമ്മദ് പറഞ്ഞു.









0 comments