ad
Deshabhimani

യുഎസ് കമ്പനികളെ തൊടരുത്; ഡിജിറ്റൽ സേവന നികുതിയില്‍ രാജ്യങ്ങള്‍ക്കെതിരെ ഭീഷണിയുമായി ട്രംപ്

Trump

photo: AFP

വെബ് ഡെസ്ക്

Published on Jun 27, 2026, 03:26 PM | 1 min read

വാഷിങ്ടൺ : അമേരിക്കയിലെ ടെക് കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് ഭീഷണിയുമായി ട്രംപ്. രാജ്യങ്ങൾക്ക് മേൽ നൂറ് ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.


തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ​ഗൂ​ഗിൾ, മെറ്റ, ആമസോൺ തുടങ്ങിയ ടെക് ഭീമന്മാരെ ലക്ഷ്യം വെച്ച് ഡിജിറ്റൽ നികുതി നടപ്പാക്കാൻ തയ്യാറെടുക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയാണ് താരിഫ് ഭീഷണി. നികുതികൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കെത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും ഉടൻ 100 ശതമാനം നികുതി ചുമത്തും. നിലവിലുള്ളതും ഭാവിയിൽ ഒപ്പിടാനുദ്ദേശിക്കുന്ന എല്ലാ വ്യാപാരക്കരറുകളെയും ഇത് മറികടക്കും. നികുതി ചുമത്തിയാൽ മറ്റൊന്നും നോക്കാതെ തിരിച്ചടിച്ചിരിക്കും, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.


അതേസമയം, 2025 ൽ അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഇന്ത്യ ഇത്തരം നികുതികൾ പൂർണമായി നിർത്തിയിരുന്നു. യുഎസിനേ മേലുള്ള ഇത്തരം നികുതികൾ അനാവശ്യമാണെന്നാണ് ട്രംപ് ഉന്നയിക്കുന്ന വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home