ad
Deshabhimani

ബോംബ് ഭീഷണി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു

Anthony Albanese.jpg
വെബ് ഡെസ്ക്

Published on Feb 25, 2026, 06:03 AM | 1 min read

കാൻബറ: സുരക്ഷാ ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു. കാൻബറയിലെ ഔദ്യോഗിക വസതി ദി ലോഡ്ജിൽ നിന്നാണ് പ്രധാനമന്ത്രിയെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്. ചൊവാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് പ്രധാനമന്ത്രിയെ മാറ്റി വസതിയിൽ പരിശോധന നടത്തിയത്. രാത്രി 9 മണിക്ക് ശേഷം ആന്റണി ആൽബനീസിന് മടങ്ങിയെത്താൻ അനുമതി നൽകി.‌‌


പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് പറഞ്ഞു. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ ഒരു ഭീഷണിയുമില്ലെന്നും പൊലീസ് അറിയിച്ചു. ആൽബനീസും നിരവധി ഫെഡറൽ എംപിമാരും സമീപ മാസങ്ങളിൽ ഭീഷണികൾ നേരിട്ടിരുന്നു.


കഴിഞ്ഞ വർഷം ഒക്ടോബറിൽ, രാഷ്ട്രീയക്കാർക്കും മറ്റ് സർക്കാർ ഓഫീസർമാർക്കുമെതിരായ ഭീഷണികൾ നേരിടാൻ പ്രത്യേക ദേശീയ സുരക്ഷാ അന്വേഷണ സംഘങ്ങൾ രൂപവത്കരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home