ad
Deshabhimani

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതം; ഏഴ് മരണം

 avalanche tragedy

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) സംഘങ്ങളും പോലീസും സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നു

വെബ് ഡെസ്ക്

Published on Mar 27, 2026, 09:28 PM | 1 min read

ശ്രീനഗർ: ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി.


കനത്ത മഞ്ഞു വീഴ്ച്ചയിൽ പ്രദേശത്ത് നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു.


കാർഗിൽ ഡെപ്യൂട്ടി കമ്മീഷണറോടും സീനിയർ പൊലീസ് സൂപ്രണ്ടിനോടും സ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നിർദ്ദേശിച്ചതായി ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന എക്‌സിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home