print edition വിജയ്‌യെ വിമർശിച്ച യുട്യൂബർ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ടിവികെ സർക്കാരിനെയും മുഖ്യമന്ത്രി ജോസഫ് വിജയ്‌യെയും വിമർശിച്ച യുട്യൂബർ അറസ്‌റ്റിൽ. പ്രമുഖ തമിഴ് യൂട്യൂബറായ മാരിദാസിനെയാണ് ചെന്നൈയിലെ വസതിയിൽ നിന്ന് തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. ചെന്നൈ സിറ്റി പൊലീസിന്റെ പ്രത്യേക ടീമാണ് അറസ്‌റ്റ് ചെയ്‌തത്. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അപകീർത്തിപരമായ പരാമർശങ്ങളുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. നടപടിയെ വിമർശിച്ച് പ്രതിപക്ഷ പാർടികൾ രംഗത്തെത്തി.









0 comments