തെരുവിൽ അലഞ്ഞു നടന്ന പശുവിന് ചിക്കൻ മോമോസ് നൽകി; ഡൽഹിയിൽ വ്ലോഗർ അറസ്റ്റിൽ

ന്യൂഡൽഹി: തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന പശുവിന് ചിക്കൻ മോമോസ് നൽകിയ വ്ലോഗർ അറസ്റ്റിലായി. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൽകിയ പരാതിയിലാണ് 28 കാരനായി ഋതിക് ചാന്ദ്‌നയെ പൊലീസ് അറസ്റ്റ് ചെയ്തത്. പശുവിന് ചിക്കൻ മോമോസ് നൽകിയ വീഡിയോ ഡിലീറ്റ് ചെയ്യാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഋതിക് അതിന് തയ്യാറായില്ലെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസാണ് യുവാവ് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സെക്ടർ 56ലെ ഒരു മാർക്കറ്റിൽ നിന്ന് ചിക്കൻ മോമോസ് വാങ്ങിയ കഴിക്കുന്നതിനിടെ ഋതിക് പശുവിനും കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പശു സംരക്ഷക സേന പൊലീസിൽ പരാതി നൽകിയത്.










0 comments