ad
Deshabhimani

കേന്ദ്രനടപടി റദ്ദാക്കി ഹൈക്കോടതി

print edition യൂട്യൂബ്‌ ചാനലിന്റെ 
വിലക്കുനീക്കി

Youtube.jpg
വെബ് ഡെസ്ക്

Published on May 13, 2026, 12:26 AM | 1 min read

ന്യൂഡൽഹി: ദേശീയ സുരക്ഷയുടെ പേരിൽ ഓൺലൈൻ വാർത്താപോർട്ടലായ 4 പിഎം ന്യൂസിന്റെ യൂട്യൂബ് ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക്‌ ഡൽഹി ഹൈക്കോടതി റദ്ദാക്കി. പ്രശ്‌നങ്ങളുണ്ടെന്ന്‌ കേന്ദ്രം ആരോപിക്കുന്ന 26 വിഡിയോകൾക്കുള്ള വിലക്ക്‌ തുടരാമെന്നും എന്നാൽ ചാനൽ പുനഃസ്ഥാപിക്കണമെന്നും ജസ്‌റ്റിസ്‌ പുരുഷീന്ദ്ര കുമാർ കൗരവ് ഉത്തരവിട്ടു. ചാനലിന്റെ എഡിറ്റർ സഞ്ജയ് ശർമ്മയും 4പിഎം ന്യൂസ് നെറ്റ്‌വർക്കും നൽകിയ ഹർജി തീർപ്പാക്കിയാണ്‌ നടപടി.


പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഗൂഢാലോചന സിദ്ധാന്തങ്ങൾ ചാനൽ പ്രചരിപ്പിച്ചുവെന്നും പാകിസ്ഥാൻ പ്രചാരണങ്ങൾക്ക് വളംവെച്ചുവെന്നും കേന്ദ്രം വാദിച്ചു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ പേരിലാണ്‌ ചാനൽ വിലക്കാൻ യൂട്യൂബിനോട്‌ ആവശ്യപ്പെട്ടതെന്നും കേന്ദ്രം പറഞ്ഞു. വിശദീകരണം നൽകാൻ അവസരം നൽകിയിട്ടില്ലെന്ന ചാനൽ എഡിറ്ററിന്റെ വാദം കോടതി അംഗീകരിച്ചു. വിശദീകരണം നൽകാൻ ചാനലിന്‌ അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. മാർച്ച്‌ 12നാണ്‌ ചാനൽ വിലക്കിയത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home