ad
Deshabhimani

പൂർവ വൈരാഗ്യം: മുംബൈയിൽ യുവാവിനെ കുത്തിക്കൊന്നു

stabbed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 14, 2026, 06:13 PM | 1 min read

മുംബൈ : മുംബൈയിലെ മാഹിം പ്രദേശത്ത് പൂർവ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ഒരു സംഘം അക്രമികൾ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നയാ നഗർ നിവാസിയായ സൊഹൈൽ ഷെയ്ഖ് (22) ആണ് മരിച്ചതെന്ന് മാഹിം പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. സൊഹൈലിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.


രഹേജ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. സൊഹൈൽ ഷെയ്ഖ് ആ പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ പ്രതികൾ യുവാവിനെ തടഞ്ഞു. പഴയ വൈരാഗ്യത്തെച്ചൊല്ലി ഇവർ സൊഹൈലുമായി തർക്കത്തിലായി. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സൊഹൈലിനെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ സൊഹൈലിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.


ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. ബിഎൻഎസ് വിവിധ വകുപ്പുകൾ പ്രകാരം കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home