ad
Deshabhimani

print edition ഗോവധം ആരോപിച്ച്‌ പൊലീസ്‌ റെയ്ഡ്‌: യുപിയിൽ യുവാവിന്‌
വെടിയേറ്റു

gunshot
വെബ് ഡെസ്ക്

Published on Sep 06, 2026, 12:46 AM | 1 min read

ലഖ്‌ന‍ൗ: ഗോവധം ആരോപിച്ച്‌ യുപി പൊലീസ്‌ നടത്തിയ റെയ്ഡിനിടെ യുവാവിന്‌ വെടിയേറ്റു. മീററ്റ്‌ മവാന അറ്റൗറ റോഡ് കനാൽ തീരത്തെ കരിമ്പിൻതോട്ടത്തിലാണ്‌ സംഭവം. രണ്ടുപേർ ചേർന്ന് പശുക്കിടാവിനെ അറുക്കാനെത്തിച്ചെന്നാരോപിച്ച്‌ പ്രദേശം വളഞ്ഞ്‌ യുവാക്കളോട്‌ കീഴടങ്ങാനാവശ്യപ്പെട്ടു. തോക്കുചൂണ്ടി ആക്രോശിച്ചെത്തിയ പൊലീസ്‌ ബിലാൽ എന്ന യുവാവിന്റെ കാലിന്‌ വെടിവയ്ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജാവേദ്‌ ഓടിരക്ഷപ്പെട്ടു. ഇരുവരുംചേർന്ന്‌ പൊലീസിനുനേരെ വെടിയുതിർത്തപ്പോൾ പ്രതിരോധിച്ചതാണെന്നാണ് പൊലീസ്‌ വാദം. പരിക്കേറ്റ ബിലാലിനെ മവാന കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home