ad
Deshabhimani

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ചു; 19കാരിക്ക് ദാരുണാന്ത്യം

girl

എഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jan 21, 2026, 10:04 AM | 1 min read

മധുര: ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച് 19 കാരിക്ക് ജീവൻ നഷ്ടമായി. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പല്‍പുരം സ്വദേശിനിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ കലയരസിയാണ് മരിച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനായി വെങ്ങാരം (ബോറാക്‌സ്) ആയിരുന്നു കലയരസി വാങ്ങി കഴിച്ചത്. നാട്ടിലെ മരുന്ന് കടയില്‍ നിന്നായിരുന്നു ഇത് വാങ്ങിയത്.


ജനുവരി പതിനാറിന് ഇത് കഴിച്ചു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


മരണത്തിൽ കൂടുതൽ വ്യക്തതയ്ക്കായി പിതാവ് വേൽമുരുകൻ ജനുവരി 18 ന് സെല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംശയാസ്പദമായ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home