ad
Deshabhimani

റോഡിന് നടുവിൽ വെച്ച് യുവദമ്പതികൾക്ക് ക്രൂരമർദനം; മുളകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

beaten

image credit: times of india

വെബ് ഡെസ്ക്

Published on May 19, 2026, 06:01 PM | 1 min read

ബെർഹാംപൂർ: ഒഡീഷയിലെ ബെർഹാംപൂരിൽ റോഡിന് നടുവിൽ വെച്ച് യുവദമ്പതികൾക്ക് ക്രൂരമർദനം. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.


യാത്രക്കാരും വഴിപോക്കരുമെല്ലാം നോക്കി നിൽക്കെ രണ്ട് പേർ ദമ്പതികളെ മുളകൊണ്ട് ക്രൂരമായി അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുൻവൈരാ​ഗ്യമാണ് മർദനത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ ശരിക്കുള്ള കാരണമെന്തെന്ന് പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. മറ്റുള്ളവർ അക്രമികളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കത് കഴിയാതെ വരുന്നതും വീഡിയോയിൽ കാണാം.


പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇരുവരുടെയും ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ആരും ഇതുവരെ ഔദ്യോ​ഗിക പരാതി നൽകിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home