print edition യശ്വന്ത് വർമയുടെ ഇംപീച്ച്‌മെന്റ് ; ലോക്‌സഭാ സ്‌പീക്കര്‍ സമിതി രൂപീകരിച്ചതില്‍ പോരായ്‌മ

ന്യൂഡൽഹി
അലഹബാദ് ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഇംപീച്ച്‌മെന്റിനായി ലോക്‌സഭ സ്‌പീക്കർ നടത്തിയ സമിതി രൂപീകരണത്തിൽ ‘പോരായ്‌മ' ഉണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം.
സമിതി രൂപീകരണത്തിൽ ചട്ടവിരുദ്ധതയുണ്ടെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് വർമ നൽകിയ ഹർജിയിലാണ് നിരീക്ഷണം. ഇരുസഭകളിലും ഒരേസമയം നോട്ടീസ് നൽകി പാസാക്കിയശേഷം സഭാധ്യക്ഷർ സംയുക്തമായി സമിതി രൂപീകരിക്കണമെന്നാണ് ചട്ടമെന്ന് അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. വ്യാഴാഴ്‌ച വിശദമായ വാദം കേൾക്കുമെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ്ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.










0 comments