print edition രേവന്തയ്ക്ക് ഹിറ്റ്‌ലർ മാത്രമല്ല താലിബാനും മാതൃക; തെലങ്കാനയിൽ സ്‌കൂളുകൾ അടച്ചുപൂട്ടാൻ കോൺഗ്രസ് സർക്കാർ

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടാനൊരുങ്ങി കോൺഗ്രസ് സർക്കാർ. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളുടെ എണ്ണം 27000ൽ നിന്ന് 4000ആക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. കുട്ടികളുടെ എണ്ണം കുറവാണെന്ന പേരിലാണ് നടപടി. അടച്ചുപൂട്ടൽ നടപടികൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
സ്വകാര്യ മേഖലയോട് താരത്യമ്യപ്പെടുത്തി വിചിത്രമായ കണക്കും രേവന്ത് റെഡ്ഡി മുന്നോട്ടുവച്ചു. സംസ്ഥാനത്ത് 35 ലക്ഷം കുട്ടികളുള്ള 12000 സ്വകാര്യ സ്‌കൂളുകളുള്ളപ്പോൾ 18 ലക്ഷം വിദ്യാർഥികൾക്ക് 27000 സർക്കാർ സ്‌കൂളുകളാണുള്ളതെന്നും, ഇത് വളരെ കൂടുതലാണെന്നുമാണ് വാദം. പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാതെ അടച്ചുപൂട്ടൽ നടപടിയിലേക്ക് പോകുന്ന കോൺഗ്രസ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഹിറ്റ്‌ലറിൽ നിന്ന് മാത്രമല്ല താലിബാനിൽ നിന്ന് കൂടി പ്രചോദനം ഉൾക്കൊണ്ടതുകൊണ്ടാണ് രേവന്തി റെഡ്ഡി സ്‌കൂളുകൾ പൂട്ടുന്നതെന്ന് തെലങ്കാന രാഷ്‌ട്രസേന നേതാവ് കെ കവിത വിമർശിച്ചു. ബുൾഡോസർരാജിനായി രൂപീകരിച്ച കമര്‍മസമിതിയ്ക്ക് പേരിട്ടത് ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞത് വിവാദമായിരുന്നു.










0 comments