ad
Deshabhimani

print edition ഇന്ത്യ ചുട്ടുപൊള്ളുന്നു; ലോകത്തെ ഉഷ്ണം കൂടിയ നഗരങ്ങളുടെ പട്ടികയിൽ ബംഗാളും ബിഹാറും

heat wave
വെബ് ഡെസ്ക്

Published on Apr 22, 2026, 01:41 AM | 1 min read

ന്യൂ‍ഡൽഹി : ലോകത്ത്‌ ഏറ്റവും കൂടുതൽ ചൂട്‌ അനുഭവപ്പെടുന്ന 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിലെന്ന്‌ റിപ്പോർട്ട്‌. കാലാവസ്ഥാ, വായുഗുണനിലവാര ഏജൻസിയായ എക്യുഐഇൻ ആണ്‌ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്‌.


ബിഹാറിലെ ഭഗൽപുർ, ഒഡിഷയിലെ താൽച്ചർ, പശ്ചിമ ബംഗാളിലെ അസൻസോൾ എന്നീ പ്രദേശങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനത്താണ്‌. ഇവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസാണ്‌ രേഖപ്പെടുത്തിയത്‌. നേപ്പാളിലെ ലുംബിനി മാത്രമാണ്‌ പട്ടികയിലുള്ള ഇന്ത്യക്ക്‌ പുറത്തുള്ള നഗരം. പതിമൂ‍ന്നാം സ്ഥാനത്താണ്‌ ലുംബിനി. ഇന്ത്യയിലെ 20 പ്രദേശങ്ങളിൽ എട്ടും പശ്ചിമ ബംഗാളിലാണ്‌. ഏഴെണ്ണം ബിഹാറില്‍. ഇ‍ൗ ഏഴും ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്‌. ആദ്യ ഇരുപതിൽ ഒഡിഷ, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ രണ്ട്‌ സ്ഥലങ്ങളുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home