ad
Deshabhimani

ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസുമാർക്ക്‌ കത്ത്‌

print edition ജഡ്‌ജി നിയമനത്തിൽ വനിതകൾക്ക്‌ മുൻഗണന നൽകണം

Supreme Court of India

സുപ്രീംകോടതി

വെബ് ഡെസ്ക്

Published on Mar 28, 2026, 12:35 AM | 1 min read

ന്യൂഡൽഹി: കടുത്ത വിമർശങ്ങൾക്കൊടുവിൽ ജുഡീഷ്യറിയിൽ വനിതകൾക്ക്‌ അർഹമായ പ്രാതിനിധ്യം നൽകാൻ സുപ്രീംകോടതിയുടെ നടപടി. യോഗ്യരായ വനിതകൾക്ക്‌ മുൻഗണന നൽകി പേരുകൾ സുപ്രീംകോടതി കൊളീജിയത്തിന്‌ കൈമാറണമെന്നും ഒഴിവുകൾ നികത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ 25 ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസുമാർക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഒഴിവുകളുടെ എണ്ണം വർധിക്കുന്നതും വേണ്ട വനിതാപ്രാതിനിധ്യം കോടതികളിൽ ഇല്ലാത്തതും കഴിഞ്ഞ ആഴ്‌ച അയച്ച കത്തിൽ ചീഫ്‌ ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടി.


നിലവിൽ ഒഴിവുള്ള തസ്‌തികകൾക്ക്‌ പുറമേ ഒഴിവ്‌ വരാൻ സാധ്യതയുള്ള തസ്‌തികളിലേയ്‌ക്കും മുൻകൂട്ടി പേരുകൾ നാമനിർദേശം ചെയ്യണം. ഇതിൽ സുപ്രീംകോടതിയിൽ പ്രാക്‌ടീസ്‌ ചെയ്യുന്ന അതത്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതകളെയും പരിഗണിക്കണം. യോഗ്യരായ വനിതകളെ നാമനിർദേശം ചെയ്യേണ്ടത്‌ ഹൈക്കോടതികൾ ചട്ടമായി കാണണമെന്നും വനിതകൾക്ക്‌ നൽകുന്ന പ്രത്യേക ആനുകൂല്യമായി കാണരുതെന്നും ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ ദിവസങ്ങൾക്ക്‌ മുന്പ്‌ ഒരു പരിപാടിയിൽ പറഞ്ഞിരുന്നു.1122 തസ്‌തികകൾ ഉണ്ടെങ്കിലും 813 ഹൈക്കോടതി ജഡ്‌ജിമാർ മാത്രമാണ്‌ രാജ്യത്തുള്ളത്‌. വനിതകൾ 116 പേർ മാത്രം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home