ad
Deshabhimani

വേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കണം; രാജ്യവ്യാപക പ്രതിഷേധവുമായി വനിതാ ഗിഗ് തൊഴിലാളികൾ

Gig workers.jpg
വെബ് ഡെസ്ക്

Published on Feb 04, 2026, 07:57 AM | 1 min read

ന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള തൊഴിലെടുക്കുന്ന വനിതാ ഗിഗ് തൊഴിലാളികൾ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. അർഹമായ വേതനം ഉറപ്പാക്കുക, സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക, ജോലിസ്ഥലത്തെ സുരക്ഷ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.


വിവിധ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വനിതകൾ തങ്ങളുടെ ആപ്പുകൾ സ്വിച്ച് ഓഫ് ചെയ്ത് പ്രതിഷേധത്തിൽ പങ്കുചേർന്നു. ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസ് വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.


ബ്യൂട്ടി പാർലർ സേവനങ്ങൾ, ഗാർഹിക ജോലികൾ, ഡെലിവറി സർവീസുകൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളത്. യാതൊരു മുൻകൂർ അറിയിപ്പും കൂടാതെ ഐഡി ബ്ലോക്ക് ചെയ്യുന്ന കമ്പനികളുടെ നടപടി അവസാനിപ്പിക്കണമെന്നും മോശം റേറ്റിംഗിന്റെ പേരിൽ തൊഴിലാളികളെ ശിക്ഷിക്കുന്ന രീതി ഒഴിവാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.


ജോലിക്കിടയിൽ നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ കൃത്യമായ നിയമസംവിധാനം വേണമെന്നും അവർ ആവശ്യപ്പെടുന്നു. ആർത്തവ അവധി, മെഡിക്കൽ എമർജൻസി സമയങ്ങളിൽ ഉപയോഗിക്കാൻ 'റെഡ് ബട്ടൺ' സംവിധാനം തുടങ്ങിയവയും പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളാണ്.


കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നതെന്നും ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home